Koottukari Pickles

The Traditional Kerala Homemade Pickles.

One cannot think well, love well, sleep well if one has not dined well.

Virginia Woolf  ന്റെ  വരികളാണിത്.  എത്ര അർത്ഥവത്തായ വാക്കുകൾ.  ജീവിതത്തിൽ ഏറ്റവും വലിയ വികാരം വിശപ്പായതിനാലാവാം ഏറ്റവും മഹത്തായ ദാനം അന്നദാനമായി മാറുന്നത്. 

രുചികൾ തേടിപ്പോകുന്ന ആരും അച്ചാറുകളെ ഒഴിവാക്കാറില്ല.  നോൺ വെജിലും  veg ലും  ഒരുപോലെ തിളങ്ങാൻ കഴിയുന്നതും ഒരു കാരണം തന്നെയാവാം.  Pickling ഒരു കരുതലുകൂടിയാണ്,  നാളേക്കുവേണ്ടിയുള്ള രുചിയുടെ കരുതൽ, സ്നേഹത്തിന്റെ കരുതൽ.

ഞാനുണ്ടാക്കിയ രുചിവൈവിധ്യങ്ങളിൽ ഊണുമേശയിൽ എല്ലാദിവസവും പുഞ്ചിരി തൂവാൻ  ചില്ലുപാത്രത്തിൽ കാത്തിരിക്കുന്ന അച്ചാറുകൾ വീട്ടിൽ എല്ലാവർക്കും ഏറെ പ്രിയപെട്ടവയായിരുന്നു.  അധികം വിഭവങ്ങൾ നിറയുമ്പോളും ഒന്നും തന്നെ ഇല്ലാത്ത ദിവസങ്ങളിലും ആ അച്ചാറുകുപ്പികൾ തുറക്കാതിരുന്നിട്ടില്ല.  അച്ചാറിന്റെ പ്രാധാന്യം ഞാൻ മനസിലാക്കിയതവിടെയാണ്.  

എന്റെ ഊണുമേശയിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞ അച്ചാറിന്റെ സ്ഥാനം എല്ലാ ഊണുമേശകളിലും അങ്ങനെ തന്നെ എന്നുറപ്പിക്കാൻ ഒരുപാട് താമസം വന്നില്ല. വിപണിയിലെ അച്ചാറുവില്പനയും ഞാൻ ശ്രദ്ധിച്ചു.  അവിടെയാണ് മായമില്ലാത്ത ഒരു നല്ല രുചിക്കൂട്ട് എല്ലാവർക്കും നൽകണമെന്ന എന്റെ ആഗ്രഹത്തിന്റെ ജനനം. ആ ചെറിയ ആഗ്രഹത്തിന്റെ വലിയ സാക്ഷാത്കാരമാണ്  കൂട്ടുകാരി Food Product വിശന്നിരിക്കുന്ന ഒരുവന് നന്നായി ചിന്തിക്കാനോ സ്നേഹിക്കാനോ ഉറങ്ങാനോ  പറ്റില്ല. ഇതിൽ നിന്നൊക്കെ ആഹാരത്തിന്റെ പ്രാധാന്യം വ്യകതമാണ്.  ഭക്ഷണം ശരിക്കും ഓരോ വ്യകതികളുടേയും സ്വകാര്യതകളിൽ ഒന്നുതന്നെയാണ്.  So,  food habits ഓരോരുത്തർക്കും personal ആണ്.  അതുകൊണ്ട് തന്നെയാണ് ഇത്രയധികം വൈവിധ്യങ്ങൾ ഭക്ഷണത്തിലുണ്ടാവുന്നത്.  ഒരുപാടുപേർ ഒരുപോലെ ഇഷ്ടപെടുന്ന ചില രുചിമേളങ്ങൾ ഉണ്ട്.  അതിൽ ഒന്നു അച്ചാറുകൾ തന്നെ ആണ്.

ഒരു ദേശത്തിന്റെ മാത്രം വിഭവമായി അച്ചാർ ഒതുങ്ങി നില്കാത്തതും അതുകൊണ്ടുതന്നെയാണ്.  ഒരുപാട് ആളുകൾ ഒരുപോലെ ഇഷ്ടപ്പെടുക എന്നത് ബുദ്ധിമുട്ടായ കാര്യമാണ്.  എങ്കിലും ഊണുമേശകളിൽ അച്ചാറിനെ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. 

 

Buy Pickles Online